Friday 17 August 2012

ഒരു യുവ ഇന്ത്യന്‍ കാഴ്ച്ചപാടുകള്‍


നമ്മുടെ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം ആണെന്ന് നമ്മള്‍ വിളിച്ചു പറയുമ്പോള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്താണ് ജനാധ്യപത്യം എന്ന്??? “ ജനങ്ങള്‍ ജനങ്ങളാല്‍ ഭരിക്കുന്ന രാജ്യം” എന്നാല്‍ ഇന്നുകാണുന്ന ഭരണം എന്താണ് ഇന്ന് എല്ലാം രാഷ്ട്രിയകാരുടെ കൈയില്‍ അല്ലെ?? ഇന്നത്തെ ഭൂരിപക്ഷം രാഷ്ട്രിയകാരും ജനങ്ങള്‍കുവേണ്ടി ആണോ പ്രവര്‍ത്തിക്കുന്നത്?? അല്ല അവര്‍ അവര്‍ക്കുവേണ്ടിയാണ്. എന്‍റെ അഭിപ്രായത്തില്‍ ഇന്ത്യ ഒരു പൂര്‍ണ്ണ ജനാധിപത്യ രാഷ്ട്രമെയല്ല. സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് ഇന്ത്യ ബ്രിട്ടീഷ്‌ ഭരണതാല്‍ അടിച്ചമര്‍ത്തപെട്ടവരായിരുന്നു അവര്‍ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചു. ഇന്ന് നമ്മുക്ക് സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷങ്ങള്‍ കഴിഞ്ഞപോള്‍ ആ അവസ്ഥയില്‍നിന്ന് ഒരു മാറ്റമേ സംബവിച്ചിട്ടുള്ളു. മുന്‍പ് കവര്‍ന്നത് ബ്രിട്ടന്‍ ആണെങ്കില്‍ ഇന്ന് നമ്മുടെ ചില രാഷ്ട്രിയപ്രമുഗന്മാരും ചില സമ്പന്നരുമാണ് ഇന്ത്യ കട്ടുമുടിക്കുന്നത്..
ഇന്ന് നമ്മുടെ ഇന്ത്യയില്‍ അഴിമതിയുടെ അഴിഞ്ഞാട്ടം ആണ്. ഒരു ഗവണ്മെന്റ് ഓഫീസില്‍ ചെന്ന അവിടെ അഴിമതി,ഒരു ഗവണ്മെന്റ്/പ്രിവേറ്റ്‌ കമ്പനി ജോലി കിട്ടാന്‍ ലക്ഷങ്ങള്‍ കൊടുക്കണം. ഇന്ന് നമ്മുടെ രാജ്യം കാക്കുന്ന ആര്‍മിയില്‍ ജോലി വാഗ്ദാനംചെയ്ത് പുബ്ലികായിപോളും ഏജന്‍സികള്‍ നിലവില്‍ ഉണ്ട്. പ്രക്രുതികെതിരായ കടന്നു കയറ്റം നടത്തുന്നവരെ സംരക്ഷിക്കാന്‍ രാഷ്ട്രിയനേതാക്കള്‍ പബ്ലികായി വരുന്നു, നമ്മുടെ NH റോഡ്‌ നിര്‍മാണത്തില്‍ അഴിമതിനടന്നത് ഏഷ്യാനെറ്റ്‌ ന്യൂസ്‌ പുറത്തുകൊണ്ടുവന്നിരുന്നു, എന്തിനേറെ പറയുന്നു ഭാവി തലമുറ വളര്‍ന്നു വരുന്ന വിദ്യാലയങ്ങള്‍ വരെ ഉണ്ട് അഴിമതികള്‍ അവിടെ സീറ്റിനു വില നിശ്ചയിച് കുട്ടികളെ ചേര്‍ക്കുന്നു, ഇന്ന് ഒരു സ്ഥാപനങ്ങളിലും കൈകൂലികൊടുക്കാതെ കാര്യങ്ങള്‍ നടക്കില്ലെന്നഅവസ്ഥയാണ്‌. നമ്മുടെ മെഡിക്കല്‍ രംഗത്തുപോലും കൊള്ളകാരുടെ സാനിധ്യം ഉണ്ട്, ഇതിനെല്ലാം കാരണം നമ്മുടെ നിയമങ്ങളിലെ പഴുതുകളാണ്. നമ്മുടെ നിയമവും നിയമസംഹിതയും മാറേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഇതൊരു സൈബര്‍യുഗമണിതെന്ന ഓര്‍മ അധികാരികള്‍ക്ക് വേണം. എന്തിനും ഏതിനും പഴുതുകള്‍ കണ്ടുപിടിക്കുന്ന ഒരു കൊള്ളകാരുടെ സംഘം നമ്മുടെ രാജ്യത്തുണ്ട്, മനുഷ്യജീവന് ഒരുവിലയും കല്‍പ്പികാതെ പരിക്ഷണവസ്തുവാക്കാന്‍ തയ്യാറാകുന്ന ഒരുപറ്റം ഡോക്ടഴ്സ് പോലും നമ്മുടെ ഇന്നത്തെ ഇന്ത്യയില്‍ ഉണ്ടെന്നകാര്യം മനസിലാക്കണം. ഇതെല്ലാം കാരണം ഇതിനോക്കെതിരായ നിയമങ്ങളുടെയും ഗവണ്മെന്റ്ന്‍റെയും പോരായ്‌മായാണ്. ( എങ്കിലും ചിലരെങ്കിലും നന്മ നിറഞ്ഞ രാജ്യസ്നേഹികള്‍ ആയവര്‍ എല്ലാമേഖലയിലും ഉള്ളതിനാല്‍ അല്‍പ്പം ആശ്വാസം)
ഇന്ന് ഒരു കേസുമായി നീതിന്യായ വ്യവസ്ഥയുടെ അവസാന വാക്കായ കോടതിമുറികളില്‍ പോയാല്‍ അവിടെ പലപ്പോഴും സത്യങ്ങള്‍ അട്ടിമാറിക്കപെടുന്നു. പലപ്പോഴും തെളിവുകളുടെ അഭാവകാരണത്താല്‍ കേസില്‍ നീതി ലഭിക്കതാവുന്നു. തെളിവുകള്‍ പലപോഴും നശിക്കപെടുകയോ,  കൃതൃമമായി തെളിവുകള്‍ സൃഷ്ടിച്ചുകോടതിയെ തെറ്റിധരിപ്പികാറുണ്ട്. ഇതൊക്കെ തടയാനാവശ്യമായ നിയമങ്ങള്‍ ഇനി പിറകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ഇന്ന് നാം കാണുന്നതുപോലെ പല കേസുകളും അട്ടിമറിക്കപെട്ടെകാം.
ഇന്ന് നമ്മുടെ ഇടയിലെ ഭൂരിപക്ഷം മതങ്ങളുടെ വിശുദ്ധിയും, പവിത്രതയും നഷ്ട്ടപെട്ടിരിക്കുന്നു. മതങ്ങളെല്ലാം ഉണ്ടായതുതന്നെ മനുഷ്യനന്മക്കുവേണ്ടിയാണ്. എന്നാല്‍ ഇന്ന് ഒരു മതത്തില്‍ പല ഉപജാതികള്‍, അവര്‍തമ്മില്‍ പരസ്പരം കൊലയും കൊലവിളിയും. ഇതില്‍ എവിടയാണ് നന്മയുടെ ഭാഗം ഉള്ളത്. എല്ലാം ചിലരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി. ഇന്ന് പല ഭരണകര്‍ത്താക്കളും മത,വര്‍ഗ താല്പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതൊരു ജനാത്യപത്യ രാഷ്ട്രത്തിന് ചേര്‍ന്നതാണോ. (ഇവിടെയും ചില നന്മയുടെ കരങ്ങള്‍ ഉണ്ടെന്നകാര്യം ഞാന്‍ വിസ്മരിക്കുന്നില്ല പക്ഷെ എവിടെയും കുറ കള്ളനാണയങ്ങള്‍ ഉണ്ടലോ അവരെ കുറിച്ചാണ് ഞാന്‍ പറയുന്നത്) ഇങ്ങനൊക്കെ ഭരിക്കുമ്പോ ഭരണത്തില്‍ എവിടയാണ് ജനളുടെ കൈ. നമുടെയെല്ലാം മതം പ്രകൃതിയായിരിക്കണം, മനുഷ്യഗണമായിരിക്കണം, രാഷ്ട്രമായിരിക്കണം, ലോകമയിരിക്കണം അങ്ങനെ എങ്കില്‍ ആര്‍ക്ക് ആരോട് എന്ത് വിരോധം എല്ലാരും തുല്യര്‍…
എന്തിന് ഗാന്ധി നമ്മുക്ക് സ്വാതത്ര്യം നേടിത്തന്നു?? ഇന്ന് ഇന്ത്യ എന്ന മഹാരാജ്യത്തില്‍ ആഴ്മതി ഇല്ലായിരുന്നേല്‍ എവിടയെത്തുമായിരുന്നു നാം, ഇന്ത്യന്‍ പതാകയെ നാം മഹുമാനിക്കുന്നു,ആദരിക്കുന്നു. ഇന്ന് ഏതൊക്കെ രാഷ്ട്രിയ/ഭരണ നേതാക്കള്‍ക്ക് പറയാന്‍ സാധിക്കും ഞാന്‍ എന്‍റെ രാഷ്ട്രത്തിലെ ജനങ്ങളെ വഞ്ചിച്ചിട്ടിലയെന്ന്. നമ്മുടെ രാഷ്ട്രിയനേതാക്കളുടെ ചിന്തകള്‍,കാഴ്ച്ചപാടുകള്‍ മാറണം. അവര്‍ സ്വന്തം നന്നാവുമെന്ന് ഈ എളിയവനു തോന്നുമില്ല. അതിനു നമ്മുടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശം ആവണം, പൊതുപ്രവര്‍ത്തനമെന്നാല്‍ ജനങ്ങളെ തോന്നുന്ന രീതിയില്‍ ഭരിക്കാം എന്ന ചിന്തമാറ്റണം. സര്‍കാര്‍ ജോലി എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാം/അവന്‍ എന്‍റെ കീഴില്‍ എന്നൊക്കെയുള്ള ചിന്തകള്‍മാറ്റുന്ന തരത്തില്‍ ആയിരിക്കണം നിയമങ്ങള്‍ ( എല്ലാവരും ഇങ്ങനാണെന്ന് ഞാന്‍ പറയില്ല) ഏതൊരാളെയും അഴിമതി നടത്തുന്നതില്‍നിന്ന് നിന്ന് പിന്തിരിപ്പിക്കുന്ന തരത്തില്‍ ഒന്നാകണം അതിനുള്ള ശിഷവിധികള്‍,നിയമങ്ങള്‍, അല്ലാതെ ഒന്നും നമ്മുടെ ഇന്ത്യ മാറില. അതുപോലെതന്നെ പ്രതാനമാണ് നമ്മുടെ മതനേതാക്കളുടെ കാഴ്ച്ചപാട്, ഇന്നുള പലനിയമങ്ങള്‍, നമ്മുടെ രാഷ്ട്രിയനേതാക്കളുടെ മനസ്,കാഴ്ചപാട് ഇതിനെല്ലാം ഒരു പോസറ്റിവായ മാറ്റം വേണം. അങ്ങനെ എങ്കില്‍ ഇന്നത്തെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു ശോഭനമായ ഭാവി ഉണ്ടാകൂ , നമ്മുടെ കൊച്ചുകേരളത്തിന്‍റെ മറ്റൊരു പേരായ ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പേരും അനര്‍ത്ഥമാവു..
എന്നെങ്കിലും അങ്ങനൊരു ഇന്ത്യ ഉണ്ടാവുമെന്ന് സ്വപ്നം കാണുന്നു…..

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...